എറണാകുളത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് ബാധ രൂക്ഷം; ആലുവ സബ്ജയില്‍, ആർ ടി ഒ, ഫയർ സ്റ്റേഷന്‍ എന്നിവ അടച്ചു.

എറണാകുളം: എറണാകുളത്ത് കോവിഡ് പോസിറ്റീവ് ആയ ആളുകളില്‍ 90 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ചൂര്‍ണിക്കര, എടത്തല, കടുങ്ങല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ രോഗവ്യാപനം കൂടുന്നു.
ആലുവയില്‍ സബ്ജയില്‍, എറണാകുളത്ത് ആര്‍ ടി ഒ എന്നിവ താത്ക്കലികമായി അടച്ചു. ആലുവ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്കും പ്രതിക്കും കോവിഡ് വന്നതിനെ തുടര്‍ന്നാണ് സബ് ജയില്‍ അടച്ചത്. ഇവിടെയുണ്ടായിരുന്ന തൃശൂര്‍ സ്വദേശിയായ തടവുകാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് എന്നാണ് സൂചന. ഫയര്‍മാന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതുകൊണ്ട് ആലുവ ഫയര്‍‌സ്റ്റേഷന്‍ അടച്ചിട്ടു.

എറണാകുളത്ത് കോവിഡ് ബാധിച്ചവര്‍ 1174 പേരാണ്. 771 പേര്‍ രോഗവിമുക്തരായി. 765 പേരാണ് ചികിത്സയിലുള്ളത്. ആകെ 7 പേരാണ് മരണപ്പെട്ടിട്ടുള്ളത്.

തിങ്കളാഴ്ച, 27-07-2020-ന് 15പേരുടെ രോഗം സ്ഥിരീകരിച്ചു. 69പേർ രോഗവിമുക്തരായി. മരണം രേഖപ്പെടുത്തിയിട്ടില്ല.

കണ്ടൈന്‍റ്മെന്‍റ് സോണുകള്‍ താഴെ പറയുന്ന പ്രകാരം

Sl. No.
LSGs needing special
attention

Containment Zones (Ward)
1കാഞ്ഞൂർ1, 12
2ചെല്ലാനംഎല്ലാ വാർഡുകളും
3പിറവം മുനിസിപ്പാലിറ്റി17
4പൈങ്കോട്ടൂർ5
5പറവൂർ മുനിസിപ്പാലിറ്റി 8
6കടുങ്ങല്ലൂർ7, 8
7തൃക്കാക്കര മുനിസിപ്പാലിറ്റി 5, 6, 12, 28(സബ് വാർഡ്)
8ആലുവ മുനിസിപ്പാലിറ്റി എല്ലാ ഡിവിഷനുകളും
9കീഴുമാട് എല്ലാ വാർഡുകളും
10എടത്തല എല്ലാ വാർഡുകളും
11മുളവുകാട്3
12ആലങ്ങാട് എല്ലാ വാർഡുകളും
13ചൂർണ്ണിക്കര എല്ലാ വാർഡുകളും
14വരാപ്പുഴ14 ( മാർക്കറ്റ്)
15തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 16, 19(Sub Ward), 50 (ഗ്രാന്‍ഡുവർ വെസ്റ്റന്‍ഡ് പാലസ്, പൂർണത്രയീശ ടെമ്പിള്‍ റോഡ്)
16ചെങ്ങമനാട് എല്ലാ വാർഡുകളും
17കരുമള്ളൂർ എല്ലാ വാർഡുകളും
18ശ്രീമൂലനഗരം4, 5
19വാഴക്കുളം19
20മലയാറ്റൂർ- നീലേശ്വരം17
21വടക്കേക്കര15
22എളങ്കുന്നപ്പുഴ14, 15 കലമുക്കു മാർക്കറ്റ്
23മൂവാറ്റുപുഴ മുനിസിപ്പാലിറ്റി 1, 28 (പെഴക്കപ്പിള്ളി മാർക്കറ്റ്)
24കുമ്പളങ്ങി5, 9
25കളമശ്ശേരി മുനിസിപ്പാലിറ്റി 1, 2, 3, 6, 35,37
26തിരുവാണിയൂർ6
27രായമംഗലം13, 14
28കവലങ്ങാട്11
29പല്ലാരിമഗലം9
30കുഴുപ്പിള്ളി1
31നെടുമ്പാശ്ശേരി7, 14, 15
32ചിറ്റാട്ടുകര3, 18
33മരട് മുനിസിപ്പാലിറ്റി 23, 24, 25
34മുളന്തുരുത്തി7
35കാലടി5, 8
36കുമ്പളം2
37ഏലൂർ2
38ചേന്ദമംഗലം9
39മഞ്ഞപ്ര8
40തുറവൂർ7
41ചേരാനെല്ലൂർ17
42കോട്ടുവള്ളി22
43നെല്ലിക്കുഴി എല്ലാ വാർഡുകളും
44കുറ്റമ്പുഴ4, 5, 14, 15,16
45ഏഴിക്കര8, 9
Share
അഭിപ്രായം എഴുതാം