എസ് എൻ കോളേജ് സുവർണ ജൂബിലി ആഘോഷ ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കൊല്ലം: എസ് എൻ കോളേജ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഫണ്ട് ദുർവിനിയോഗവും തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.കൊല്ലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.കൊല്ലം എസ്എൻ കോളേജിലെ സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റിയുടെ ഫണ്ടിൽനിന്നും 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശൻ സ്വന്തം അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തു തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ കേസ് 16 വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരുന്നു. കേസിൽനിന്ന് കുറ്റവിമുക്തനാക്കിയ മെന്ന് അഭ്യർത്ഥിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

Share
അഭിപ്രായം എഴുതാം