ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: ചെവിവേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചെന്നു പരാതി. ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക്ക് നടത്തുന്ന ഡോ. പ്രശാന്ത് നായിക് ഉപദ്രവിച്ചപ്പോള്‍ യുവതി നിലവിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച 11 മണിക്കാണ് യുവതി ചെവിവേദനയ്ക്ക് മരുന്നുവാങ്ങാന്‍ ക്ലിനിക്കില്‍ ചെന്നത്. യുവതിയുടെ ചെവിയില്‍ തുള്ളിമരുന്ന് ഒഴിച്ചശേഷം പുറത്ത് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. മറ്റ് രോഗികളെല്ലാം പോയശേഷമാണ് പരിശോധനയ്ക്കു വിളിച്ചത്. അറ്റന്‍ഡര്‍ ആയ സ്ത്രീ മുറിക്കുള്ളിലേക്ക് പോയശേഷം കടന്നുപിടിക്കുകയായിരുന്നു.

എന്നാല്‍, താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് ഡോക്ടര്‍ പറയുന്നു. യുവതിയും ഭര്‍ത്താവും ആശുപത്രിയില്‍ ബഹളം ഉണ്ടാക്കി തന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി. ഇതില്‍ എസ്പിക്ക് പരാതി നല്‍കുമെന്നും ഡോക്ടര്‍ പറഞ്ഞു. 13 വര്‍ഷംമുമ്പ് ബംഗളൂരുവില്‍നിന്ന് കേരളത്തിലെത്തിയതാണ് ഡോക്ടര്‍ പ്രശാന്ത് നായിക്. പയ്യാവൂര്‍, കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് ഡോക്ടര്‍ക്കെതിരേ കേസെടുത്തു. അറസ്റ്റ് ഉടനുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം