വെള്ളാങ്ങല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്

തൃശ്ശൂർ: വെള്ളാങ്ങല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് സാരമായി പരിക്കേറ്റു. ശാസ്താംപൂർവ്വം കാടർ കോളനിയിലെ ഗംഗാധരന്റെ മകൾ വസന്ത യ്ക്കാണ് പരിക്കേറ്റത്. തുമ്പിക്കൈകൊണ്ട് ആന ചുറ്റിപ്പിടിച്ചിരുന്നെങ്കിലും നാട്ടുകാർ ബഹളം വച്ചതോടെ ആന പെൺകുട്ടിയെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പഞ്ചായത്തംഗം ജോൺ കാവുങ്ങലിന്റെ സഹായത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം