കൊറോണ ബാധിച്ച് മാധ്യമപ്രവർത്തകന്‍ മരിച്ചു.

സെയ്ദാബാദ്‌ (തെലുങ്കാന) : തെലുങ്കാനയിൽ സെയ്ദാബാദിലെ ഡി മനോജ് കുമാർ (33) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. തെലുങ്കാനയിൽ ആദ്യമായാണ് കൊറോണ ബാധിച്ച ഒരു മാധ്യമപ്രവർത്തകൻ മരിക്കുന്നത്. തെലുങ്കാന ന്യൂസ് ചാനൽ ക്രൈം റിപ്പോർട്ടർ ആണ് ഡി മനോജ്,

ജൂൺ നാലിനാണ് മനോജ് കുമാറിനെ കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച ഹൃദയാഘാതം അനുഭവപ്പെട്ടു.

മനോജിന് നേരത്തെതന്നെ മസിൽ ചുരുങ്ങുന്ന അസുഖം ഉണ്ടായിരുന്നു അതിനു വേണ്ടി സ്റ്റിറോയ്ഡ് കഴിച്ചിരുന്നു. ഇതിനുപുറമെ ന്യൂമോണിയയും ബാധിച്ചു.

ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ ഗർഭിണിയാണ്.

Share
അഭിപ്രായം എഴുതാം