കഠിനകുളം ബലാൽസംഗക്കേസിൽ വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: കഠിനകുളം ബലാൽസംഗക്കേസിൽ വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഭർത്താവ് അൻസാറാണ് മദ്യം നൽകിയതെന്ന് വീട്ടമ്മ മൊഴി നൽകി.

തിരുവനന്തപുരം റൂറൽ എസ് പി അശോകനും കൂട്ടരും ഇന്നലെ രാത്രി തന്നെ യുവതിയുടെ വീട്ടിൽ എത്തി. യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനു ശേഷം കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കേസ് രജിസ്റ്റർ ചെയ്തു. തുടർ നടപടികൾ ആരംഭിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി ക്കാണ് അന്വേഷണ ചുമതല. ശനിയാഴ്ച രാവിലെ യുവതിയുടെ ഭർത്താവിനെയും മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യൽ തുടങ്ങി എന്ന് റൂറൽ എസ് പി അശോകൻ പറഞ്ഞു.

Read more… കഠിനകുളത്തു നിന്നും അതികഠിന വാര്‍ത്ത; ഭര്‍ത്താവും ആറുപേരും അടങ്ങുന്ന സംഘം കൂട്ടലൈഗീക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, ഭാര്യ അബോധാവസ്ഥയില്‍ ആശുപത്രിയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍;

ഭർത്താവ് ആണ് നിർബന്ധിച്ച് മദ്യം കഴിപ്പിച്ചത് എന്ന് യുവതി മൊഴി നല്‍കി. ഭർത്താവ് സുഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. അതിനു ശേഷം സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു എന്നും പറഞ്ഞു. നാല് വയസ്സ്‌ പ്രായമുള്ള അവരുടെ രണ്ടാമത്തെ കുട്ടിയും കൂടെ ഉണ്ടായിരുന്നു. ഇതിനുമുമ്പ് തുടർച്ചയായി രണ്ടുദിവസവും ഇവരെ ഈ സുഹൃത്തിന്റെ കടലോരത്തുള്ള വീട്ടിലേക്ക് കൊണ്ടു പോയിരുന്നു എന്നും യുവതി പറഞ്ഞു.

യുവതി മദ്യപാനശീലം ഉള്ളവരാണെന്നാണ് ഭർത്താവ് അന്‍സാറിന്റെ മൊഴി. താൻ നിർബന്ധിച്ചില്ല മദ്യം കൊടുത്തത് എന്നും മദ്യപാനത്തിനിടയിൽ കൂട്ടുകാരുമായി തർക്കമുണ്ടായി വീട്ടിൽ നിന്നിറങ്ങി പോയി എന്നും പറഞ്ഞു. തിരിച്ചുവന്നപ്പോൾ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല, അതിനുശേഷം കണിയാപുരത്ത് വീട്ടിലേക്ക് തിരിച്ചു പോയി എന്നും മൊഴിയിൽ പറയുന്നു.

Share
അഭിപ്രായം എഴുതാം