കടംകൊടുത്ത പണം തിരികെചോദിച്ചതിന് യുവാവിന്റെ കാല് തല്ലിയൊടിച്ചു; അഞ്ചുപേര്‍ പൊലീസ് പിടിയില്‍

ശാസ്താംകോട്ട: കടംകൊടുത്ത പണം തിരികെചോദിച്ചതിന് യുവാവിന്റെ കാല് തല്ലിയൊടിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. ശൂരനാട് തെക്ക് ചരുവില്‍ പുത്തന്‍വീട്ടില്‍ ഷാനുവിനാണ് (35) പരിക്കേറ്റത്. സംഭവത്തില്‍ സുമയ്യ മന്‍സിലില്‍ സുനീര്‍ (30), ആറ്റുത്തറ വടക്കതില്‍ റാഫി (35), അത്തിയിലവിളയില്‍ ഷമീര്‍ (30), പനമൂട്ടില്‍ കാവിന്റെ വടക്കതില്‍ അഭിലാഷ് (30), പനമൂട്ടില്‍ വീട്ടില്‍ അനീഷ് (37) എന്നിവരാണ് അറസ്റ്റിലായത്.

മെയ് 28ന് രാത്രി മദ്യപിച്ചെത്തിയ പ്രതികള്‍ അതുവഴി ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനുവിനെ തടഞ്ഞുനിറുത്തി മര്‍ദിച്ചശേഷം കാലില്‍ കമ്പിവടികൊണ്ട് അടിച്ചു. പൊലീസ് എത്തിയാണ് ഷാനുവിനെ ആശുപത്രിയിലാക്കിയത്. തുടര്‍ന്ന് ഒളിവില്‍പോയ പ്രതികളെ വിവിധ സ്ഥലങ്ങളില്‍നിന്നായി പിടികൂടുകയായിരുന്നു. കാല് തല്ലിയൊടിക്കാന്‍ ഉപയോഗിച്ച കമ്പിവടിയും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം