മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. അറബിക് അദ്ധ്യാപകനായ ഇദ്ദേഹം ട്രാന്‍സലേറ്ററായാണ് ജോര്‍ദാനിലേക്ക് പോയത്. മാര്‍ച് 17-നാണ് അമ്മാനിലെത്തിയത്. അന്നുമുതല്‍ വിമാനത്താവളം അടച്ചിട്ടു. കൊറോണ ടെസ്റ്റ് ചെയ്ത് രോഗബാധയില്ലയെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്ന് സിനിമ സംഘത്തിന്റെ കൂടെ ചേരുകയായിരുന്നു.
പൃഥ്വിരാജ് ഉള്‍പ്പെടെ 58 പേരാണ് ജോര്‍ദാനില്‍ ഷൂട്ടിംഗിന് പോയത്. ക്വാറന്റൈന്‍ സമയത്ത് അവര്‍ ജോര്‍ദാനില്‍ കുടുങ്ങിപ്പോയിരുന്നു. വിഷമാവസ്ഥയിലും അവര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തി.
തിരിച്ചെത്തിയവരെല്ലാവരും ക്വാറന്റൈനിലായിരുന്നു. പൃഥ്വിരാജ് സ്വയമേവ ടെസ്റ്റ് നടത്തിച്ചു. കൊറോണ നെഗറ്റീവാണെന്നറിഞ്ഞു.