അയല്‍വാസിയായ യുവതിയെ പ്രണയിച്ചതിന് 22കാരനെ മരത്തില്‍ പിടിച്ചുകെട്ടി കത്തിച്ചു കൊന്നു; യുവാവിന്റെ കുടുംബാംഗങ്ങള്‍ രണ്ട് പൊലീസ് വണ്ടിയും കത്തിച്ചു

ലഖ്നോ: അയല്‍വാസിയായ യുവതിയെ പ്രണയിച്ചതിന് 22കാരനെ രാത്രി വീട്ടില്‍നിന്ന് ബലമായി പിടിച്ചിറിക്കി മരത്തില്‍ കെട്ടിയിട്ട് കത്തിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം. അംബികാ പ്രസാദ് പട്ടേല്‍ എന്ന യുവാവാണ് ക്രൂരമായി കൊല്ലപ്പെട്ടത്. യുവതിയുടെ രക്ഷിതാക്കളാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലിസ് പറഞ്ഞു. യുവതിയുടെ പിതാവ് ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസിനെയും ആക്രമിച്ചു. മൂന്ന് വാഹനങ്ങളും കത്തിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട യുവാവ് അയല്‍വീട്ടിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. യുവതിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. കഴിഞ്ഞമാസം യുവതിക്ക് പൊലിസില്‍ നിയമനം ലഭിച്ചു. ഇതിനിടെ യുവതിയും യുവാവും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. യുവാവാണ് ഫോട്ടോ പ്രചരിപ്പിച്ചതെന്നു പറഞ്ഞ് യുവതിയും വീട്ടുകാരും പൊലിസില്‍ പരാതിനല്‍കി. ജയിലിലായിരുന്ന യുവാവ് കോവിഡ് പശ്ചാത്തലത്തില്‍ പരോള്‍ ലഭിച്ച് പുറത്തിറങ്ങി. ഇതിനു തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്.

Share
അഭിപ്രായം എഴുതാം