മാനദണ്ഡങ്ങള്‍ പാലിച്ചില്ല; 12 ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ദോഹ: ആരോഗ്യസംബന്ധമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ദോഹ മുനിസിപ്പാലിറ്റി പരിധിയിലെ 12 ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി ഹെല്‍ത്ത് മോണിറ്ററിങ് വിഭാഗം അറിയിച്ചു. മൂന്നുദിവസം മുതല്‍ 30 ദിവസം വരെയാണ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്. മെയ് മാസത്തില്‍ ദോഹ മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ 1494 പരിശോധനാ കാംപയിനുകളില്‍ 61 നിയമലംഘനങ്ങള്‍ കണ്ടെത്തി. സെന്‍ട്രല്‍ സ്ലോട്ടര്‍ ഹൗസില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ അറുക്കപ്പെട്ട 1,19,083 മൃഗങ്ങളില്‍ പരിശോധന നടത്തി. 2759 അറവുമൃഗങ്ങളുടെ മാംസം ഉപയോഗയോഗ്യമല്ലെന്ന കാരണത്താല്‍ നശിപ്പിച്ചു.

Share
അഭിപ്രായം എഴുതാം