യുപിഎസ്‌സി പരീക്ഷ കലണ്ടര്‍ ജൂണ്‍ 5ന്

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മാറ്റിവച്ച യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷകളുടെ തീയതികള്‍ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. പുതുക്കിയ പരീക്ഷാ കലണ്ടര്‍ ജൂണ്‍ അഞ്ചിന് പ്രഖ്യാപിക്കുമെന്ന് യുപിഎസ്‌സി നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷ തീയതികള്‍ പുനര്‍നിശ്ചയിക്കാനായി ഇന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് എസ്എസ്‌സി അറിയിച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ വിവരങ്ങള്‍ യുപിഎസ്സിയുടെ http://upsc.gov.in എന്ന വെബ്സൈറ്റിലും എസ്എസ്‌സിയുടേത് http://ssc.nic.in ലും പ്രസിദ്ധീകരിക്കും. സിവില്‍ സര്‍വീസസ്, ഇക്കണോമിക് സര്‍വീസസ്, മെഡിക്കല്‍ സര്‍വീസസ്, സിഎപിഎഫ്, എന്‍ഡിഎ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ യുപിഎസ്‌സി മാറ്റിവച്ചിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം