വീട് ആക്രമിച്ച് കവര്‍ച്ചചെയ്ത തമിഴ് തസ്‌കരസംഘത്തിന് 22 വര്‍ഷം കഠിന തടവ്

കോട്ടയം: വീട് ആക്രമിച്ച് കവര്‍ച്ചചെയ്ത തമിഴ് തസ്‌കരസംഘത്തിന് 22 വര്‍ഷം കഠിന തടവ്. ശിവഗംഗ സ്വദേശിയായ സെല്‍വരാജ് (50), രാമനാട് സ്വദേശിയായ രാജ്കുമാര്‍ (22) എന്നിവരെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ജോണ്‍സണ്‍ ജോണ്‍ ശിക്ഷിച്ചത്.

2017 ജൂണ്‍ ഏഴിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഘം അയര്‍ക്കുന്നം നീറിക്കാട് ചേനയ്ക്കല്‍ ഭാഗത്ത് ഇടപ്പള്ളിയില്‍ കുഞ്ഞുമോനെയും ഭാര്യ ശോഭനകുമാരിയെയും വീട്ടില്‍കയറി ആക്രമിക്കുകയും ശോഭനകുമാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ആക്രമണത്തില്‍ കുഞ്ഞുമോന്റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. സംഭവസ്ഥലത്തുനിന്ന് സ്വര്‍ണമാലയുമായി രക്ഷപ്പെട്ട പ്രധാന പ്രതിയായ തമിഴ്നാട് സ്വദേശി അരുണ്‍ രാജിനെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇതേദിവസംതന്നെ പ്രതികള്‍ നീറിക്കാട് ഭാഗത്തുള്ള റോയിയുടെ ഭാര്യയുടെ സ്വര്‍ണമാലയും കവര്‍ന്നിരുന്നു. ഈ കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ ശിക്ഷ അനുഭവിച്ചുവരുകയാണ്.

Share
അഭിപ്രായം എഴുതാം