ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൊഴി രേഖപ്പെടുത്തല്‍ ജൂണ്‍ നാലുമുതല്‍

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൊഴി രേഖപ്പെടുത്തല്‍ ജൂണ്‍ നാലുമുതല്‍ നടക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ജൂണ്‍ നാലുമുതല്‍ ഹാജരാവണമെന്ന് വിചാരണക്കോടതി ജഡ്ജ് എസ് കെ യാദവ് നിര്‍ദേശിച്ചു. ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ജോഷി, വിനയ് കത്യാര്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ലോക്ഡൗണ്‍ മൂലം ലഖ്‌നൗവിലെ സിബിഐ കോടതി രണ്ടുമാസമായി വിചാരണ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഓഗസ്ത് 31നകം വിധി പറയണമെന്ന സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് 18 മുതല്‍ കേസിന്റെ വിചാരണ പുനരാരംഭിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരിക്കും മൊഴി രേഖപ്പെടുത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →