ആറുമാസം പ്രായമുള്ള കുഞ്ഞടക്കം കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കൊവിഡ്

കൊല്ലം: ആറുമാസം പ്രായമുള്ള കുഞ്ഞടക്കം കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അബൂദബിയില്‍നിന്ന് മെയ് 17ന് കൊല്ലത്തെത്തിയ കുടുംബത്തിലെ നാലുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുളത്തൂപ്പുഴ സ്വദേശികളാണിവര്‍. അമ്മ, മകള്‍, മകളുടെ നാലു വയസും ആറുമാസം പ്രായമുള്ള കുഞ്ഞിനുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന നാലുപേരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
അഭിപ്രായം എഴുതാം