മീൻ കുളത്തിനു മണ്ണ് നീക്കിയപ്പോൾ കണ്ടെത്തിയ കുടത്തിൽ മുത്തുകളും അസ്ഥിയും

ഇടുക്കി: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കണ്ടെടുത്ത കുടത്തിൽ അസ്ഥിയും മുത്തുകളും. ചെല്ലാർകോവിൽ മൈലാടുംപാറ കമ്പിയിൽ ബിനോയുടെ പുരയിടത്തിലാണ് അപൂർവ കാഴ്ച്ച. ഇന്നലെയാണ് പുരയിടത്തിൽ മത്സ്യകുളത്തിനായി മണ്ണ് നീക്കിയത്. മണ്ണ് നീക്കം ചെയ്‌തപ്പോൾ ആദ്യം പുറത്ത് വന്നത് മൂന്നടിയോളം വലിപ്പമുള്ള രണ്ട് കുടങ്ങളാണ്. കുടങ്ങൾ കണ്ടതോടെ ഇവ പൊട്ടിക്കാതെ പുറത്തെടുക്കാനായി ശ്രമം. ഈ വലിയ കുടങ്ങൾക്കുള്ളിൽ നാലോളം ചെറിയ മൺകുടങ്ങളുണ്ടായിരുന്നു.

ചിലതിൽ വിവിധ നിറത്തിലുള്ള മുത്തുകളും കണ്ടെത്തി. ഒരു കുടത്തിൽ നിന്നും അസ്ഥിയും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. കുളത്തിന്‍റെ നിർമാണവും നിർത്തി. മൺകുടങ്ങളും അതിൽ നിന്നുലഭിച്ച അസ്ഥിയും മുത്തുകളും ബിനോയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൺകുടങ്ങൾക്ക് എത്ര കാലം പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. മന്ത്രവാദത്തിനോ മറ്റോ ഉപയോഗിച്ചിരുന്നതാണോയെന്നും സംശ‍യിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം