സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ വി ഡി സതീശന്‍ എംഎല്‍എക്കെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു.

ആലുവ: സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ വി ഡി സതീശന്‍ എംഎല്‍എക്കെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. ആലുവ റൂറല്‍ എസ്പിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും എം സി ജോസഫൈന്‍ അറിയിച്ചു.

അതേസമയം തന്റെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചോ യഥാര്‍ഥ അക്കൗണ്ട് ഹാക്ക് ചെയ്‌തോ നടത്തുന്ന കുറ്റകൃത്യത്തിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് സതീശനും പരാതിയില്‍ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് എന്നപേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ ആലുവ റൂറല്‍ എസ്പിക്ക് നാലുദിവസം മുമ്പ് പരാതി നല്‍കിയിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്തോ, വ്യാജ ഐഡി ഉണ്ടാക്കി അതിലൂടെയോ ആയിരിക്കാം മോശമായ സന്ദേശം രേഖപ്പെടുത്തിയതെന്ന് എംഎല്‍എ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന് ബദലായാണ് തനിക്കെതിരേ വനിതാ കമ്മീഷനില്‍ പരാതി എത്തിയിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.

Share
അഭിപ്രായം എഴുതാം