കൊറോണയ്‌ക്കെതിരേ അമുക്കുരം ഫലപ്രദമെന്ന് ഗവേഷണ വിവരം

ന്യൂഡല്‍ഹി: കോവിഡിന്റെ അന്തകന്‍ നമ്മുടെ ആയുര്‍വേദത്തില്‍നിന്ന്. ആവഴിക്കുള്ള ഗവേഷണങ്ങള്‍ ഒട്ടേറെ മുന്നേറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആയുര്‍വേദ ഔഷധച്ചെടിയായ അശ്വഗന്ധ(അമുക്കുരം) ഫലപ്രദമെന്ന് ഗവേഷണഫലങ്ങള്‍ സൂചനതരുന്നു. ഡല്‍ഹി ഐഐടിയും ജപ്പാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡസ്ട്രിയല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് അമുക്കുരത്തിന്റെയും തേനീച്ചപ്പശയുടെയും കോവിഡ് പ്രതിരോധത്തിനുള്ള ഔഷധമൂല്യം കണ്ടെത്തിയത്.

പഠനത്തിനായി സാര്‍സ് കോവിഡ് 2ന്റെ പ്രധാന എന്‍സൈം എടുത്താണ് വൈറല്‍ പകര്‍ച്ചയ്ക്ക് കാരണമാവുന്ന മെയിന്‍ പ്രോട്ടിയസ്(എംപ്രോ) എന്നറിയപ്പെടുന്ന പ്രോട്ടീന്‍ വേര്‍തിരിച്ചത്. ഈ എന്‍സൈം മനുഷ്യരില്‍ ഇല്ലാത്തതിനാല്‍ എംപ്രോയെ ലക്ഷ്യംവയ്ക്കുന്ന സംയുക്തത്തിന് കുറഞ്ഞ വിഷാംശം മാത്രമാണുണ്ടാവുക. അതുകൊണ്ടുതന്നെ ഇത് വൈറസിന് എതിരേയുള്ള ഫലപ്രദമായ മരുന്നാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More… അമുക്കുരം ലൈംഗികശേഷിക്ക് മാത്രമല്ല വൈറസിനെ പ്രതിരോധിക്കാനും കൊള്ളാം.

അമുക്കുരത്തില്‍നിന്ന് ഈ മരുന്ന് വികസിപ്പിക്കുന്നതിലൂടെ സമയവും ചെലവും ലാഭിക്കാനാവുമെന്നും കരുതുന്നു. എന്നാല്‍, മരുന്ന് വികസനത്തിന് ഇനിയും സമയമെടുക്കും. ഇത് ഹൈഡ്രോക്‌സി ക്ലോറോക്വിനിനു പകരമായി ഉപയോഗിക്കാനാവുമോയെന്നും പഠനം നടന്നുവരുന്നു.

Share
അഭിപ്രായം എഴുതാം