അച്ചന്‍കോവിലില്‍ കരിമ്പുലി ഇറങ്ങി; നാട്ടുകാര്‍ ഭീതിയില്‍

പ്രതീകാത്മക ചിത്രം

കൊല്ലം: അച്ചന്‍കോവിലില്‍ കരിമ്പുലി ഇറങ്ങി; ഇതോടെ നാട്ടുകാര്‍ ഭീതിയിലായി. തിങ്കളാഴ്ച വൈകീട്ട് മ്ലാവിനെ കരിമ്പുലി ഓടിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രാത്രി എട്ടരവരെ തിരച്ചില്‍ തുടര്‍ന്നു. ഉള്‍ക്കാടുകളില്‍നിന്ന് കരിമ്പുലികള്‍ ഇറങ്ങുക സാധാരണയല്ല. പുലിയും കാട്ടാനയുമൊക്കെ ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടെങ്കിലും വലിയ അപകടകാരിയായ കരിമ്പുലി ഇറങ്ങിയതിന്റെ ഭീതി വിട്ടൊഴിയാതെയാണ് രാത്രികാലങ്ങളില്‍ ഇവിടുത്തുകാര്‍ കഴിഞ്ഞുകൂടുന്നത്. മൂന്നുമുക്ക് ഭാഗത്ത് ഒരു മ്ലാവ് എത്തിയിരുന്നു. ഇതിനെ പിടികൂടാനാണ് കരിമ്പുലി വന്നതെന്നു കരുതുന്നു. ഇരകിട്ടാതെ പുലി മടങ്ങില്ലെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്.

Share
അഭിപ്രായം എഴുതാം