മൊബൈൽ കമ്പനി ലാവാ-യും ചെരുപ്പ് കമ്പനി കാസ-യും ഇന്ത്യയിലേക്ക് .

ന്യൂഡല്‍ഹി: ചൈനയുമായി അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും കൊറോണ വ്യാപനത്തിന്റെ പേരിൽ ചൈനയിൽനിന്ന് അവരുടെ വ്യവസായങ്ങൾ പറിച്ചു നടുന്ന പ്രവർത്തനം ആരംഭിച്ചു. മൊബൈൽ നിർമാണ കമ്പനിയായ ലാവ അവരുടെ യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റുകയാണ്. 800 കോടി രൂപയുടെ മൂലധന നിക്ഷേപം ഒന്നാം ഘട്ടമായി നടത്തും.

ജർമ്മൻ ചെരിപ്പ് നിർമാണക്കമ്പനിയായ കാസാ ചൈനയിൽ നിന്ന് പിൻവാങ്ങി. ഉത്തർപ്രദേശിൽ ആഗ്രയിൽ അവരുടെ പ്ലാൻറ് സ്ഥാപിക്കുവാൻ പോവുകയാണ്. 80 രാജ്യങ്ങളിലായി 100 മില്യൺ ഇന്ത്യൻ ഉപഭോക്താക്കൾ ഉള്ള കമ്പനിയാണ് കാസ.
കാലിൻറെ വേദന നീര് തുടങ്ങി രോഗങ്ങളും അസ്വസ്ഥതകളും ഉള്ളവർക്ക് പറ്റിയ ചെരുപ്പുകളുടെ നിർമ്മാണത്തിൽ കമ്പനി ലോകത്തെ പ്രധാന ബ്രാൻഡാണ്.

Share
അഭിപ്രായം എഴുതാം