ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളുമായി വന്ന ട്രക്ക് അപകടത്തില്‍ പെട്ട് 24 മരണം ; 20 പേര്‍ക്ക് പരിക്ക്, 15 പേരുടെ നില ഗുരുതരം

ഔരായിയ: ഉത്തര്‍പ്രദേശിലെ ഔരായിയാ ജില്ലയില്‍ മി ഹൗളി ഗ്രാമത്തില്‍ ഇന്ന് (16 05.2020) പുലര്‍ച്ചെ 3. 30 നായിരുന്നു അപകടം.കുടിയേറ്റ തൊഴിലാളികളുമായി രാജസ്ഥാനില്‍ നിന്ന് വന്ന വാനും ഡല്‍ഹിയില്‍ നിന്ന് വരികയായിരുന്ന ട്രെയിലര്‍ ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍,ജാര്‍ഗണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തിന് ഇരയായ തൊഴിലാളികള്‍. പരിക്കേറ്റവരെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള 15 പേരെ ഇറ്റാവയിലെ ആശുപത്രിയിലാണ് എത്തിയിട്ടുള്ളത്. കാണ്‍പൂര്‍ ഐജി മൊഹിത് അഗര്‍വാളിനെ നേതൃത്വത്തിലുള്ള പോലീസ് സംഭവസ്ഥലത്തും ആശുപത്രിയിലും ഉണ്ട് .മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഥ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.പരിക്കുപറ്റിയവരുടെ ചികിത്സാ കാര്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

ഉത്തര്‍പ്രദേശിലെ ഒരു ദിവസം വാഹനാപകടങ്ങളില്‍ നൂറിലേറെ ആളുകള്‍ക്കു പരിക്ക് പറ്റുന്നുണ്ട് എന്ന് പോലീസ് പറഞ്ഞു. ഇതില്‍ ഭൂരിപക്ഷവും കാല്‍നടയായും സൈക്കിളിലും പോകുന്ന തൊഴിലാളികള്‍ ആണ്.

അടുത്ത ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ് മധ്യപ്രദേശ് ബീഹാര്‍ എന്നിവിടങ്ങളില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ 15 തൊഴിലാളികള്‍ മരണമടഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ തൊഴിലാളികളുടെ മേല്‍ തീവണ്ടി കയറി ഇറങ്ങി 16 പേര്‍ മരണമടഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം