വാടക വേണ്ടെന്നുവച്ച ഉടമകള്‍ 16%; 40 ശതമാനം പേര്‍ അവധി നല്‍കി

ന്യൂഡല്‍ഹി: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ കടകള്‍ അടഞ്ഞുകിടന്നത് മനസ്സിലാക്കി കെട്ടിട ഉടമകള്‍ വാടകക്കാരന്റെ പ്രാരാബ്ദ്ധങ്ങള്‍ പരിഹരിച്ചു കൊടുത്തു എന്ന് പഠന വിവരം. 16% കെട്ടിട ഉടമകള്‍ രണ്ടു മാസത്തെ വാടക വേണ്ട എന്ന് വെച്ച് എഴുതിത്തള്ളിയിരിക്കുകയാണ്. 41% ഉടമകള്‍ രണ്ടുമാസത്തെ വാടക പിന്നീട് നല്‍കിയാല്‍ മതി എന്ന ഇളവ് അനുവദിച്ചു.

ഇന്‍ഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടി ക്ലാസിഫൈഡ്‌സ് എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വ്വേയില്‍ ആണ് ഈ വിവരമുള്ളത്. താമസം, കച്ചവടം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയിട്ടുള്ള 49,600 പേരില്‍ നിന്ന് വിവരശേഖരണം നടത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ കൊറോണ ഉണ്ടാക്കിയ മാറ്റങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയാണ് പഠനം നടത്തിയത്.

Share
അഭിപ്രായം എഴുതാം