ഉത്തര്‍പ്രദേശ് ജയിലില്‍ കലാപം ഒരാളെ കൊന്നു

ലക്‌നൗ: സുധാന്‍പൂര്‍ ബാക്പത്‌‌ ജില്ലാജയിലില്‍ കലാപം അരങ്ങേറി. ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മെയ് രണ്ടാം തീയതി രാത്രിയിലായിരുന്നു സംഭവം. തടവുകാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
റിമാന്‍ഡ് പ്രതികളായ ആയ ഋഷി പാല്‍, ഇയാളുടെ പിതാവ് സത്സിംഗ്, കൂട്ടാളി അമിത് എന്നിവരെ പാര്‍പ്പിച്ചിരുന്ന 21-ാം നമ്പര്‍ ബാരക്കിലാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. ഋഷി സിംഗുമായി ആയി ബബിലു എന്ന തടവുകാരന്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ജയില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. എങ്കിലും ശനിയാഴ്ച ഉച്ചകഴിഞ്ഞ് കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു. ഗാസിയാബാദില്‍ നിന്നുള്ള ബബിലു ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്ന കൊലപാതകിയാണ്. ബബിലുവിന്റെ സംഘവും ഋഷി സിംഗിന്റെ സംഘവും തമ്മില്‍ ജയിലിനുള്ളില്‍ പൊരിഞ്ഞ യുദ്ധമാണ് അരങ്ങേറിയത്.

ഋഷി സിംഗിനും അമിതിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഋഷി സിംഗ് മരണമടഞ്ഞു. അമിതിന്റെ നില ഗുരുതരമായി തുടരുകയാണ്.

ജയിലിലെ ഏറ്റുമുട്ടല്‍ ആസൂത്രിതമാണെന്ന് സംശയമുണ്ട്. ഋഷി പാല്‍ തന്റെ ഗ്രാമത്തിലെ മുന്‍ ഗ്രാമ പ്രധാനും അയാളുടെ മകളുമായി ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലിലെത്തിയത്. തൊട്ടുപിന്നാലെ ജയിലിനുള്ളില്‍ ഇവര്‍ക്കുനേരെ കലാപം പൊട്ടിപ്പുറപ്പെട്ടത് സംശയകരമായിട്ടുണ്ട്. ഇവര്‍ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടതും സംശയകരമാണ്.

Share
അഭിപ്രായം എഴുതാം