ന്യൂയോര്‍ക്ക് നഗരത്തില്‍ നൂറിലധികം ട്രക്കുകളില്‍ നിറയെ ഉപേക്ഷിച്ച മൃതദേഹങ്ങള്‍ ചീഞ്ഞു നാറുന്നു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മഹാനഗരത്തിലെ ശ്മശാനത്തിനു സമീപം നിര്‍ത്തിയിട്ട ട്രക്കുകളില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതുവഴിപോയ യാത്രക്കാരന്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. ശീതീകരണിപോലുമില്ലാത്ത ട്രക്കുകളില്‍ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതിനുള്ളില്‍ ഇവ സൂക്ഷിച്ചിട്ട് എത്രദിവസമായി എന്നതു വ്യക്തമല്ല. കോവിഡ്- 19 ബാധിതരുടെ മൃതദേഹങ്ങളാണോ ഇതെന്ന കാര്യവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തുടര്‍ന്ന് സുരക്ഷാകവചങ്ങളണിഞ്ഞ തൊഴിലാളികളെത്തി മൃതദേഹങ്ങള്‍ ശീതീകരിച്ച വാഹനത്തിലേക്കു മാറ്റി.

ന്യൂയോര്‍ക്കാണ് ലോകത്ത് എറ്റവും കൂടുതല്‍ രോഗബാധിതരുള്ള നഗരം. 3,06,158 പേര്‍ക്കാണ് ഇവിടെ രോഗംബാധിച്ചത്. 23,474 ആളുകള്‍ മരിച്ചു.

അമ്പതോളം മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ശ്മശാനം അധികൃതര്‍ നാല് ട്രക്കുകള്‍ വാടകയ്ക്കെടുത്തതായി യുഎസ് പൊലീസ് പറഞ്ഞു. എന്നാല്‍, നൂറോളം മൃതദേഹങ്ങളാണ് വാഹനങ്ങളിലുണ്ടായിരുന്നതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ലോകാരോഗ്യസംഘടനയുടെ നിബന്ധനകള്‍ പാലിച്ച് സംസ്‌കരിക്കാന്‍ ആഴ്ചകളോളം സമയമെടുക്കുന്നതായി ശ്മശാനം അധികൃതര്‍ അറിയിച്ചു.

10.64 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച യുഎസില്‍ ഇതുവരെ 61,680 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ന്യൂയോര്‍ക്കാണ് ലോകത്ത് എറ്റവും കൂടുതല്‍ രോഗബാധിതരുള്ള നഗരം. 3,06,158 പേര്‍ക്കാണ് ഇവിടെ രോഗംബാധിച്ചത്. 23,474 ആളുകള്‍ മരിച്ചു. ഇവിടെയുള്ള ശ്മശാനങ്ങള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share
അഭിപ്രായം എഴുതാം