മലയാളി നഴ്‌സ്‌ കോവിഡ് ബാധിച്ച് ജർമ്മനിയിൽ മരിച്ചു

ബെര്‍ലിന്‍: കൊവിഡ് ബാധിച്ച്‌ മലയാളി നഴ്സ് ജര്‍മനിയില്‍ മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി സേവ്യര്‍ (54) ആണ് മരിച്ചത്. 35 വര്‍ഷമായി ജര്‍മനിയില്‍ സ്ഥിരതാമസമായിരുന്നു. പരേതനായ ജോസഫിന്റെ മകളാണ്. ജോയ്‌മോന്‍ എന്ന ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് കാര്‍ത്തികപിള്ളിയില്‍ സേവ്യര്‍ ആണ് ഭര്‍ത്താവ്. മകള്‍ ആതിര ലണ്ടനിലാണ്. സംസ്ക്കാരം അവിടെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം