ലോക്ക് ഡൗണ്‍ നീളാന്‍ സാധ്യത, ട്രെയിനും വിമാനസര്‍വ്വീസും വൈകും

ന്യൂഡല്‍ഹി: കോറോണ വൈറസിന്റെ വ്യാപനം മുന്‍നിര്‍ത്തി ലോക്ക്ഡൗണ്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ മേയ് പതിനഞ്ച് വരെ തുടരാന്‍ സാധ്യതയുണ്ടെന്ന്് കേന്ദ്രസര്‍ക്കാര്‍ . രോഗവ്യാപനം ഇല്ലാത്ത മേഖലകളില്‍ മെയ് മൂന്നിന് ശേഷം ജില്ലകള്‍ക്കുള്ളിലും നഗരങ്ങള്‍ക്കുള്ളിലും ബസ് സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നാല്‍പ്പത് ദിവസത്തെ ലോക്ക്ഡൗണ്‍ മേയ് മൂന്നിന് പൂര്‍ത്തിയാകും. ആദ്യമായാണ് രാജ്യം ഇത്രയും ദിവസം അടഞ്ഞുകിടക്കുന്നത്.

രോഗബാധ കൂടുതല്‍ കാണുന്ന ഡല്‍ഹി, മുബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലും മറ്റ് ഹോട്ടസ്‌പോട്ട് മേഖലകളിലും നിയന്ത്രണങ്ങള്‍ മേയ് പതിനഞ്ചു വരെ തുടരും. മറ്റു മേഖലകളില്‍ ലോക്ക്ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കാതെ ഘട്ടംഘട്ടമായി മാത്രം സേവനങ്ങള്‍ ഉറപ്പാക്കും. ട്രെയിന്‍, വിമാന സര്‍വീസുകള്‍ മെയ് 3ന് ശേഷം തുടങ്ങില്ല പകരം മെയ് 15ന് ശേഷം തുടങ്ങാനുള്ള ശ്രമമാണ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായത്. സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ ഒന്നിനു ശേഷമേ തീരുമാനിക്കുകയുള്ളു. ലോക്ക്ഡൗണിനു ശേഷവും വൈറസ് ബാധ ഇല്ലാതാകുന്നതു വരെ മാസ്‌കുകള്‍ നിര്‍ബന്ധമാക്കും. വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണം പിന്‍വലിക്കില്ല. കൂടുതല്‍ വ്യവസായശാലകളും കടകളും തുറക്കാന്‍ മെയ് 3ന് ശേഷം അനുമതി നല്കും എന്നാണ് സൂചന.

Share
അഭിപ്രായം എഴുതാം