മുംബയ് ഏപ്രിൽ 17: മുംബയിലെ ആശുപത്രിയില്‍ ജോലിനോക്കുന്ന മലയാളി നഴ്സുമാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 50 മലയാളി നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വൊക്കാര്‍ഡ് ആശുപത്രിയിലാണ് പുതുതായി 12 മലയാളി നഴ്സുമാരടക്കം 15 നഴ്സുമാരും ഒരു ഡോക്ടറും രോഗബാധിതരായത്. പൂനെയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങളില്ല. ജീവനക്കാര്‍ക്ക് വ്യാപകമായി രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രി പൂട്ടിയിരിക്കുകയാണ്. ചികിത്സയിലായിരുന്നു 12 നഴ്സുമാര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
പൂനെയിലെ റൂബിഹാള്‍ ആശുപത്രിയില്‍ ഇന്ന് 2 മലയാളി നഴ്സുമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവിടെ നാല് നഴ്സുമാര്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോംബിവലിയിലെ ഐകോണ്‍ ആശുപത്രി നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പൂട്ടി. ഇതോടെ 15 ആശുപത്രികളാണ് കൊവിഡിനെ തുടര്‍ന്ന് മുംബയില്‍ പൂട്ടിയത്.