ലോക്ക് ഡൗൺ നീട്ടിയതിൽ മോദി സർക്കാരിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി ഏപ്രിൽ 14: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയതില്‍ മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന. മോദി സര്‍ക്കാര്‍ സമയബന്ധിതവും കര്‍ശനവുമായ നടപടി സ്വീകരിച്ചതായി ലോക്ക്ഡൗണ്‍ നീട്ടിയതിനെ ഉദ്ദേശിച്ച്‌ ലോകാരോഗ്യസംഘടന വ്യക്തമാക്കി.

ഫലത്തെ കുറിച്ച്‌ ഇപ്പോള്‍ പറയാറായിട്ടില്ല. എന്നാല്‍, ആറുമാസത്തെ ലോക്ക്ഡൗണ്‍ വഴി ഫലപ്രദമായ സാമൂഹിക അകലം പാലിക്കല്‍, രോഗബാധ കണ്ടെത്തല്‍, ഐസൊലേഷന്‍, സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ തുടങ്ങിയവ സാധ്യമായാല്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ സൗത്ത്‌ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാൽ സിങ്ങ് പറഞ്ഞു.

വലുതും വ്യത്യസ്തവുമായ വെല്ലുവിളികളുണ്ടായിട്ടും ഈ മഹാമാരിക്കെതിരെ പോരാടുന്നതില്‍ ഇന്ത്യ അചഞ്ചലമായ സമര്‍പ്പണമാണ് കാണിച്ചത്. ഈ പരീക്ഷണകാലഘട്ടത്തില്‍, അധികൃതര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള അതേ ഉത്തരവാദിത്തം സമൂഹത്തിനുമുണ്ട്. ഈ വൈറസിനെ പ്രതിരോധാക്കുന്നതിന് എല്ലാവരും അവനവനാല്‍ കഴിയുന്നതിന്റെ പരമാവധി ശ്രമിക്കേണ്ട സമയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടുന്നതായി പ്രഖ്യാപിച്ചത്

Share
അഭിപ്രായം എഴുതാം