അമേരിക്കയിൽ ചുഴലിക്കാറ്റ്: ആറ് മരണം

ന്യൂയോര്‍ക്ക് ഏപ്രിൽ 13: യു.എസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ആറു പേര്‍ മരിച്ചു. ലൂസിയാന, ടെക്സസ്, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലൂസിയാനയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത് മണ്‍റോ നഗരത്തിലാണ്.

മണ്‍റോയില്‍ മാത്രം 200 ലേറെ വീടുകള്‍ തകര്‍ന്നതായാണ് വിലയിരുത്തല്‍. പലയിടത്തും വൈദ്യുതബന്ധം താറുമാറായിട്ടുണ്ട്. അലബാമ, ജോര്‍ജിയ സംസ്ഥാനങ്ങളിലും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →