ലോകത്താകെ കോവിഡ് മരണം 76000 കടന്നു: രോഗബാധിതർ 13 ലക്ഷമായി

ന്യൂഡൽഹി ഏപ്രിൽ 7: കോവിഡ് 19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 76,420 ആയി. രോഗബാധിതരുടെ എണ്ണം 13,63,365 കടന്നു. 293,839 പേർ രോഗമുക്തി നേടി. യുഎസിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്-368,174. മരണം 10, 966. സ്പെയിനിൽ 140, 510 പേർക്കും, ഇറ്റലിയിൽ 132,547 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ മരണം 16, 523ഉം സ്പെയിനിൽ 13, 798ഉം ആയി.

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 4789 ആയി. മരണം 124. 353 പേർ ഇതുവരെ രോഗമുക്തി നേടി.

Share
അഭിപ്രായം എഴുതാം