സാലറി ചലഞ്ചിന് അംഗീകാരം: സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണം

തിരുവനന്തപുരം ഏപ്രിൽ 1: കോ​വി​ഡ് 19​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ച സാ​ല​റി ച​ല​ഞ്ചി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞ​ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കും. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേതാ​ണ് തീ​രു​മാ​നം.

മ​ന്ത്രി​മാ​ർ ഒ​രു ല​ക്ഷം രൂ​പ വീ​തം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഒ​രു മാ​സ​ത്തെ ശ​മ്പ​ള​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കേ​ണ്ട​ത്.

കൊ​റോ​ണ വ്യാ​പ​ന​വും തു​ട‌​ർ​ന്നു​ണ്ടാ​യ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പ​ന​വും വ​രു​ത്തി​വ​ച്ച സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വീ​ണ്ടും സാ​ല​റി ച​ല​ഞ്ചി​നൊ​രു​ങ്ങു​ന്ന​ത്. ഇ​തു വ​ഴി 2,500 കോ​ടി രൂ​പ സ്വ​രൂ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

2018ലെ ​പ്ര​ള​യ​ക്കാ​ല​ത്തും ജീ​വ​ന​ക്കാ​രോ​ട് സാ​ല​റി ച​ല​ഞ്ചി​ന് സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. അ​ന്ന് സാ​ല​റി ച​ല​ഞ്ചി​ന് ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

Share
അഭിപ്രായം എഴുതാം