കരുതലിന്റെ കൈ കോർത്ത് കോളേജ് വിദ്യാർഥികൾ

ഇടുക്കി മാർച്ച് 18: കോറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി, കഴിഞ്ഞ ദിവസം ആരംഭിച്ച എം.ജി യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു വേണ്ടി ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു നൽകി മൂലമറ്റം സെന്റ്. ജോസഫ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസേർച്ച് വിഭാഗം. 

പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും കൈകൾ കഴുകുന്നതിനോടൊപ്പം സുരക്ഷക്കായി ഉപയോഗിക്കുന്നതിനായാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.  കോറോണ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ  ഏറെ ജാഗ്രതയോടും കരുതലോടും കൂടിയാണ് പരീക്ഷക്കു വേണ്ടിയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ.സാജു.എം.സെബാസ്റ്റ്യൻ കെമിസ്ട്രി വിഭാഗം മേധാവി ഡോ.എബി.പി കോശി എക്സാം കൺട്രോളർ ഡോ.റോയി സെബാസ്റ്റ്യൻ.കെ, അധ്യാപകരായ ഡോ.സിജോ ഫ്രാൻസിസ്, ഡോ.ജോസ് ജെയിംസ്, ഡീനാ പോൾ എന്നിവർ നേതൃത്വം നൽകി.

Share
അഭിപ്രായം എഴുതാം