കൊച്ചി മാര്‍ച്ച് 10: കൊച്ചിയിലെ റോഡുകളുടെ മോശം അവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നഗരത്തിലെ റോഡുകളുടെ തകര്‍ച്ച പരിഹരിക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മാനദണ്ഡമൊന്നുമില്ലാതെ റോഡ് വെട്ടിപ്പൊളിക്കുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൊണ്ട് റോഡ് നന്നാകില്ലെന്ന വാദം ശരിയല്ല. ജനം എന്ത് പിഴച്ചെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ആറുമാസം കൂടുമ്പോള്‍ റോഡ് നന്നാക്കേണ്ടി വരുന്നു. 365 ദിവസവും മഴ പെയ്യുന്ന സ്ഥലങ്ങള്‍ ലോകത്തുണ്ടെന്നും അവിടുത്തെ റോഡുകള്‍ക്ക് കുഴപ്പമില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.