പെരുമാറ്റച്ചട്ട ലംഘനം: ബിജെപി നേതാവ് ജയപ്രദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌

രാംപൂര്‍ മാര്‍ച്ച് 7: ബിജെപി നേതാവും സിനിമാതാരവുമായ ജയപ്രദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ജയപ്രദയ്ക്കെതിരെ കേസ് നിലവിലുള്ളത്. ഏപ്രില്‍ 20ന് കോടതി കേസ് വീണ്ടും പരിഗണിക്കും. ഉത്തര്‍പ്രദേശിലെ ഒരു കോടതിയാണ് വാറന്റ്‌ പുറപ്പെടുവിച്ചത്.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ രാംപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ജയപ്രദ ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് സമാജ്വാദി പാര്‍ട്ടിയുടെ അലംഖാനോട് പരാജയപ്പെട്ടിരുന്നു.

Share
അഭിപ്രായം എഴുതാം