മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം മാര്‍ച്ച് 7: മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ സ്ഥാപനങ്ങള്‍ക്കും പരാതി പരിഹാരത്തിന് അതിന്റേതായ വ്യവസ്ഥകളുണ്ടെന്നും അതിനുള്ളില്‍ നിന്നുകൊണ്ടേ ചെയ്യാവൂവെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. സര്‍വ്വകലാശാലകള്‍ മികവ് പുലര്‍ത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. നിയമത്തിന് അതീതമായി ഇടപെടാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആളുകളുടെ പരാതികള്‍ പരിഹരിക്കേണ്ടത് നിയമം ലംഘിച്ചുകൊണ്ടാകരുതെന്നും അതിന് നിയമപരമായ മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലകളെല്ലാം നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ നേരത്തെ തന്നെ സര്‍വ്വകലാശാലകള്‍ക്ക് താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം