ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ ഇന്ന് അമിത് ഷായെ സന്ദർശിക്കും

ജഗദീപ് ധൻഖർ

കൊൽക്കത്ത മാർച്ച് 6: പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പാർലമെന്റ് ഓഫീസിൽ ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെ സന്ദർശിക്കുമെന്ന് രാജ്ഭവൻ കമ്യൂണിക് അറിയിച്ചു. യോഗത്തിൽ അദ്ദേഹം പശ്ചിമ ബംഗാളിലെ അവസ്ഥയെക്കുറിച്ച് വിശദീകരിക്കുമെന്ന് രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഗവർണർ ധൻഖർ മുൻകൈ എടുത്താണ് കൂടിക്കാഴ്ച നടക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള ഈ വർഷത്തെ ആദ്യ കൂടിക്കാഴ്ചയാണിത്.

പശ്ചിമ ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനാകും യോഗത്തിൽ അദ്ദേഹം മുൻഗണന നൽകുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തെ ഭരണത്തിന് പ്രസക്തവും നിർണായകവുമായ വിവിധ വിഷയങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിക്കാൻ അദ്ദേഹം ഈ അവസരം പ്രയോജനപ്പെടുത്തും.

Share
അഭിപ്രായം എഴുതാം