നടിയെ ആക്രമിച്ച കേസ്: ഭാമയുടെ സാക്ഷി വിസ്താരം മാര്‍ച്ച് 13ലേക്ക് മാറ്റി

കൊച്ചി മാര്‍ച്ച് 6: നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയുടെ സാക്ഷി വിസ്താരം മാര്‍ച് 13-ാം തീയതിയിലേക്ക് മാറ്റി. മൊഴി നല്‍കാനായി ഭാമ രാവിലെ കൊച്ചിയിലെ കോടതിയിലെത്തിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് വിസ്താരം മാറ്റുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെ കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് പ്രോസിക്യൂഷന്‍ മൊഴിയെടുക്കുന്നത്. ദിലീപ് തന്റെ അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കുന്നതായി അക്രമണത്തിനിരയായ നടി നേരത്തെ മൊഴി നല്‍കിയിരുന്നു.

കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇന്നലെ നടന്ന വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. പോലീസിന് നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് ബാബു പിന്മാറി. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.

Share
അഭിപ്രായം എഴുതാം