മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനത്തിന് ഇരയായ മലയാളി ചെന്നൈയിലെത്തി

ഹരിദാസന്‍

ആലപ്പുഴ മാര്‍ച്ച് 3: മലേഷ്യയില്‍ തൊഴിലുടമയുടെ കൊടിയ പീഡനത്തിന് ഇരയായ ആലപ്പുഴ സ്വദേശി തിരികെ നാട്ടിലേക്ക്. ഹരിപ്പാടിനടുത്ത് പള്ളിപ്പാട് സ്വദേശി ഹരിദാസന്‍ ചെന്നൈയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് നിര്‍ദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്.

മലേഷ്യയില്‍ ബാര്‍ബര്‍ ജോലിക്ക് പോയ ഹരിദാസനെ ശമ്പളം ചോദിച്ചതിനാണ് തൊഴിലുടമ ക്രൂരമായി പീഡിപ്പിച്ചത്. ദേഹമാസകലം പൊള്ളലേല്‍പ്പിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സി വഴി ബാര്‍ബര്‍ ജോലിക്കാണ് പോയത്.

Share
അഭിപ്രായം എഴുതാം