പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം ഫെബ്രുവരി 29: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റില്‍ വെച്ച് ഒരാഴ്ചമുന്‍പ് അന്വേഷണസംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇബ്രാഹിം കുഞ്ഞ് നല്‍കിയ പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നത്.

കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ വിശദീകരണം കൃത്യമല്ലെങ്കില്‍ അദ്ദേഹത്തെ പ്രതി ചേര്‍ക്കുന്ന കാര്യം വിജിലന്‍സ് ആലോചിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം