അപകട ബോര്‍ഡുകള്‍ സ്ഥാപിച്ചവശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാടില്ല

കാസർഗോഡ് ഫെബ്രുവരി 27: ബേളൂര്‍ 33 കെ വി സബ് സ്റ്റേഷന്‍ മുതല്‍ രാജപുരം 33 കെ വി സബ്‌സ്റ്റേഷന്‍ വരെയുള്ള 33 കെ വി ഭൂഗര്‍ഭ കേബിളുകളില്‍ കൂടി മാര്‍ച്ച് ഒന്നു മുതല്‍ ഏതു സമയത്തും വൈദ്യുതി കടത്തിവിടാം. കേബിള്‍ കടന്നു പോകുന്ന കാഞ്ഞങ്ങാട് – പാണത്തൂര്‍ റോഡിന്റെ വശങ്ങളില്‍ പൂടംകല്ല്, രാജപുരം, അട്ടേങ്ങാനം, പൈനിക്കര, ഒടയംചാല്‍, ചുള്ളിക്കര, കല്ലാര്‍, മുണ്ടോട്ട്, എന്നിവിടങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അപകടബോര്‍ഡുകള്‍ സ്ഥാപിച്ചവശങ്ങളില്‍ റോഡില്‍ കുഴിക്കുകയോ മറ്റു നിര്‍മ്മാണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ പാടില്ലെന്ന് കാഞ്ഞങ്ങാട് ട്രാന്‍സ്മിഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം