ഡല്‍ഹി സംഘര്‍ഷം: ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി ഫെബ്രുവരി 25: വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലും യോഗത്തില്‍ പങ്കെടുക്കും. പാര്‍ലമെന്റ്‌ നോര്‍ത്ത് ബ്ലോക്കില്‍ 12 മണിയോടെയാണ് യോഗം.

സംഘര്‍ങ്ങളില്‍ മരിച്ചവരുടെ എണ്ണം ഏഴായി. സംഘര്‍ഷത്തില്‍ ഇന്നും ചിലയിടങ്ങളില്‍ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഏത് പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത അറിയിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി രംഗത്തെത്തി. അക്രമത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്രമം ആസൂത്രിതമാണ്. ആരും ആരെയും രാജ്യത്ത് നിന്ന് പുറത്താക്കാന്‍ പോകുന്നില്ല. പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം