താനെയില്‍ നൂല്‍ ഫാക്ടറിയില്‍ തീപിടുത്തം

താനെ ഫെബ്രുവരി 24: തീപിടുത്തത്തില്‍ താനെയില്‍ കല്യാണ്‍ റോഡിലെ നൂല്‍ ഫാക്ടറി പൂര്‍ണ്ണമായും തകര്‍ന്നതായി അഗ്നിശമനസേനാ വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബിഎന്‍എംസിയുടെ മൂന്ന് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം