സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍ നിര്‍ണ്ണയം: ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 24: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍ നിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ മൂന്ന് അധ്യയന വര്‍ഷങ്ങളിലെ എംബിബിഎസ് പ്രവേശന ഫീസ് പുനര്‍ നിര്‍ണയിക്കാനാണ് ഹൈക്കോടതി നടപടി തുടങ്ങിയത്.

നേരത്തെ നിശ്ചയിച്ച ഫീസില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഫീസ് പുനര്‍നിര്‍ണ്ണയിക്കുന്നതിന് എതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളും കോടതിയുടെ മുന്‍പാകെ എത്തും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഹര്‍ജികള്‍ പരിഗണിക്കും. നാലരലക്ഷം മുതല്‍ അഞ്ചരലക്ഷം രൂപ വരെയാണ് ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ്. 11 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാണ് കോളേജുകള്‍ ആവശ്യപ്പെടുന്നത്.

Share
അഭിപ്രായം എഴുതാം