നിര്‍ഭയ കേസ്: ജയിലില്‍ വച്ച് സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ച് പ്രതി വിനയ് ശര്‍മ്മ

ന്യൂഡല്‍ഹി ഫെബ്രുവരി 20: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ ജയിലില്‍വച്ച് സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഫെബ്രുവരി 16നായിരുന്നു സംഭവം. തല ചുവരില്‍ ഇടിച്ചാണ് സ്വയം മുറിവേല്‍പ്പിക്കാന്‍ വിനയ് ശര്‍മ്മ ശ്രമിച്ചത്. ചെറിയ പരിക്ക് പറ്റിയെന്നും കൃത്യസമയത്ത് ഇയാളെ പിടിച്ച് മാറ്റിയതിനാല്‍ മറ്റ് പരിക്കുകള്‍ ഇല്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

വിനയ് ശര്‍മ്മ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. വിനയ് ശര്‍മ്മ നിരാഹാര സമരത്തിലാണെന്ന് ഇയാളുടെ അഭിഭാഷകര്‍ നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ വധശിക്ഷ നടത്താന്‍ പാടില്ലെന്ന് നേരത്തെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വിനയ് ശര്‍മ്മ ശ്രദ്ധയോടെ നോക്കണമെന്ന് തീഹാര്‍ ജയില്‍ അധികൃതരോട് കോടതി ആവശ്യപ്പെട്ടിരുന്നു.

Share
അഭിപ്രായം എഴുതാം