പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ ഫെബ്രുവരി 19: പുല്‍വാമയില്‍ ബുധനാഴ്ച ഇന്ത്യന്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിന് പുറമെ അര്‍ദ്ധസൈനിക വിഭാഗമായ സിആര്‍പിഎഫും ഭീകരരെ നേരിട്ടു. ജഹാങ്കിര്‍ റാഫിഖ് വാനി, ഒമര്‍ മാഖ്ബൂക്, അബ്ദുള്‍ അസിസ് ബാട് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരര്‍. സംഭവസ്ഥലത്ത് കൂടുതല്‍ സുരക്ഷാ സേനയെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദി സംഘടനയുമായി ബന്ധപ്പെട്ടവരാണ് കൊല്ലപ്പെട്ടവര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →