നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും

കൊച്ചി ഫെബ്രുവരി 19: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും. സംഭവത്തിനുശേഷം നടി പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും അത് പകര്‍ത്തിയ പെന്‍ഡ്രൈവും അഭിഭാഷകർ വഴി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങല്‍ കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി ഇന്ന് വിസ്തരിക്കും.

കോസില്‍ ഇവരുടെ മൊഴികള്‍ നിര്‍ണ്ണായകമാണ്. പ്രതികള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയുടെ ഉടമയെയും ഇന്ന് വിസ്തരിക്കും.

Share
അഭിപ്രായം എഴുതാം