മലപ്പുറത്ത് 9 വര്‍ഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികള്‍ മരിച്ചു: അസ്വാഭാവിക മരണത്തിന് കേസെടുത്തു

മലപ്പുറം ഫെബ്രുവരി 18: മലപ്പുറത്ത് തിരൂരില്‍ ഒരു വീട്ടിലെ ആറ് കുട്ടികള്‍ ഒമ്പത് വര്‍ഷത്തിനിടെ മരിച്ചതില്‍ ദൂരൂഹത. തിരൂര്‍ ചെമ്പ്ര റോഡില്‍ തറമ്മല്‍ റഫീഖ്-സബ്ന ദമ്പതിമാരുടെ മക്കളാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചത്. ദിവസങ്ങള്‍ പ്രായമായ കുഞ്ഞ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ രാവിലെ സംസ്ക്കരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ആറില്‍ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത്. ഒരു കുട്ടി മരിച്ചത് നാലര വയസ്സുള്ളപ്പോഴാണ്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചത്. മരണകാരണം അപസ്മാരമാണെന്നാണ് മാതാപിതാക്കള്‍ നാട്ടുകൊരോട് പറഞ്ഞിരുന്നത്. കുട്ടികള്‍ തുടര്‍ച്ചയായി മരിച്ചിട്ടും ഡോക്ടര്‍മാരെ കാണാനോ വൈദ്യസഹായം തേടാനോ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
അഭിപ്രായം എഴുതാം