ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം ഫെബ്രുവരി 14: സംസ്ഥാന പോലീസ് വകുപ്പിലെ അഴിമതി സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ കൂടുതല്‍ ക്രമവിരുദ്ധ നടപടികളുടെ വിവരങ്ങള്‍ പുറത്ത്. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്ന് റിപ്പോര്‍ട്ട്. ടോം ജോസിന് വാഹനം വാങ്ങിയത് പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണെന്ന ആരോപണവും ശക്തമാകുന്നു.

2019 ആഗസ്റ്റ് 14നാണ് കെഎല്‍ 01 സിഎല്‍ 9663 എന്ന വാഹനം രജിസ്റ്റര്‍ ചെയ്തത്. ചീഫ് സെക്രട്ടറിമാര്‍ സാധാരണ ഉപയോഗിക്കുന്നത് ടൂറിസം വകുപ്പിന്റെ വാഹനമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ വിശദീകരണം. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള വാഹനമാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ എന്ത് സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് വാഹനം നല്‍കിയതെന്ന് വിശദീകരിച്ചിട്ടില്ല.

Share
അഭിപ്രായം എഴുതാം