കേരള ബാങ്ക്: മാര്‍ച്ച് മാസത്തോടെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം ഫെബ്രുവരി 12: കേരള ബാങ്കില്‍ മാര്‍ച്ച് മാസത്തോടെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വ്യാപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്‍ആര്‍ഐ നിക്ഷേപകരുടെ ഇടപാടുകള്‍ സംബന്ധിച്ച കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ഇതര സംസ്ഥാന ശാഖകള്‍ പിന്നീട് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

കേരള ബാങ്കില്‍ ലയിക്കാതിരിക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരെ മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സങ്കുചിത രാഷ്ട്രീയ താത്പര്യം മൂലമാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിക്കാത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി. സ്ഥാനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന താത്പര്യം ബലികഴിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം