നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ

മുംബൈ ഫെബ്രുവരി 7: നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാര്‍പ്പിട സമുച്ചയത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ 6.30ഓടെ അഗ്നിബാധയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും അപകടമില്ലെന്നാണ് സൂചന. ഏഴ് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

21 നിലയുള്ള കെട്ടിടത്തിലെ ഏറ്റവും മുകളിലുള്ള രണ്ട് നിലകളില്‍ പൂര്‍ണമായും തീ പടര്‍ന്നതായി അഗ്നിശമന സേന അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →