കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 699 ആയി

ബെയ്‌ജിങ്‌ ഫെബ്രുവരി 8: ചൈനീസ് പ്രവിശ്യയായ ഹുബേയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 699 ആയി ഉയർന്നതായി പ്രവിശ്യാ ആരോഗ്യ കമ്മീഷൻ അറിയിച്ചു. രോഗബാധിതരുടെ എണ്ണം 22,112 ൽ നിന്ന് 24,953 ആയി ഉയർന്നു. 1,100 ഓളം പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.


ഡിസംബറിൽ ചൈനീസ് നഗരമായ ഹുബെയിൽ സ്ഥിതിചെയ്യുന്ന വുഹാനിലാണ് ആദ്യമായി കൊറോണ വൈറസിസ് കണ്ടെത്തിയത്. അതിനുശേഷം ഇത് 25ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇതേതുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Share
അഭിപ്രായം എഴുതാം